Posts

പൊലിക പൊലിക.........

പൊലിക പൊലിക....... പൊലിക പൊലിക........ പൊലിക പൊലിക........ പൊലിക പൊലിക......... ഊര് പൊലിക....... ഉലകം പൊലിക....... നാട് പൊലിക...... നഗരം പൊലിക........                            (പൊലിക....) മണ്ണ് പൊലിക..... മായം പൊലിക..... പൊന്നു പൊലിക...... പൊലിയൻ പൊലിക......                             (പൊലിക.....) നീര് പൊലിക...... നേരും പൊലിക.... കാട് പൊലിക..... കാലം പൊലിക......                               (പൊലിക...) നാവു പൊലിക....... നാട് പൊലിക.... നേര് പൊലിക..... നേരം പൊലിക.......                               (പൊലിക..) ഏറു പൊലിക.... എരിവി പൊലിക...... കതിരുപൊലിക.... കാതിരോൻ പൊലിക.....                        (പൊലിക...) വീറു പൊലിക..... വീര്യം പൊലിക...... ...

ഒന്നാം പിള്ളിയടപ്പിള്ളിതാഴേ

                               ഒന്നാം പിള്ളിയടപ്പിള്ളിതാഴേ             ഒന്നാം പിള്ളിയടപ്പിള്ളിതാഴേ   ചേ ലൂര് പാടെ   മയിലാട്ടം      തള്ളമയില്   ഒന്നാടുമ്പോൾ   പിള്ളമയില് രണ്ടാടും                                                                                 (1 st male, 2nd   male   corus )        രണ്ടാം പിള്ളിയടപ്പിള്ളിതാഴേ   ചേ ലൂര് പാടെ   മയിലാട്ടം ...

ആധിയില്ലല്ലോ അന്ത്യമില്ലല്ലോ

              ആധിയില്ലല്ലോ അന്ത്യമില്ലല്ലോ              തന്നാനേ താനാ തിന   തന്നാരം താനാ   തന്നാനേ താനാ തിന   തന്നാരം താനാ   (male + female)   ആധിയില്ലല്ലോ അന്ത്യമില്ലല്ലോ ലക്കാലം പോലായുഗത്തിൽ   (2)   ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ ലക്കാലം പോലായുഗത്തിൽ   (2 )   തെയ്യരയ്യം തെയ്യരയ്യം തക   തെയ്യര തെയ്യര തെയ്യരയ്യം   തന്നാനേ താനാ തിന തന്നാരം താനാ   തന്നാനേ താനാ തിന തന്നാരം താനാ (fe corus )    ഊണുമില്ലല്ലോ ഉറക്കമില്ലല്ലോ ലക്കാലം പോലായുഗത്തിൽ   (2 )   എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ ലക്കാലം പോലായുഗത്തിൽ   (2)   തെയ്യരയ്യം തെയ്യരയ്യം തക   തെയ്യര തെയ്യര തെയ്യരയ്യം   തന്നാനേ താനാ തിന തന്നാരം താനാ   തന്നാനേ താനാ തിന തന്നാരം താനാ (fe corus      ഒച്ചയില്ലല്ലോ ലോശയില്ലലോ ലക്കാലം ...

നിങ്ങളുടെ നാട്ടിലൊക്കെ

                                    നിങ്ങളുടെ നാട്ടിലൊക്കെ  നിങ്ങളുടെ നാട്ടിലൊക്കെ                               എന്തെല്ലാമാണെടോ പണി ( male   corus   ) ഞങ്ങളുടെ നാട്ടിലെല്ലാം   കന്നുകുട്ടലാണേ    ( female corus ) കന്നുകുട്ടലെങ്ങന്യാടി മോതിരക്കുറത്തീ   ( male   corus   ) കന്നുകൂടലങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ നിങ്ങളുടെ നാട്ടിലൊക്കെ                               എന്തെല്ലാമാണെടോ പണി ( male   corus   ) ഞങ്ങളുടെ നാട്ടിലെല്ലാം കറ്റ തല്ലലാണേ കറ്റതല്ലലെങ്ങന്യാടി   മോതിരക്കുറത്തീ...

ആലായാൽ തറവേണം

                ആലായാൽ തറവേണം ആലായാൽ തറവേണം അടുത്തൊരമ്പലം വേണം ആലി ന്നു   ചേർന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം കുളിച്ചു ചെന്നാകാം പൂകാൻ   ചന്ദനം വേണം                                                     ( ആലായാൽ .....) പൂവായാൽ മണംവേണം   പൂമാനായാൽ ഗുണം വേണം പൂമാനിനി മാർകളായാലടക്കം വേണം നാടായാൽ നൃപൻ വേണം അരികെ മന്ത്രി മാർ വേണം നാടിന്നു ഗുണമുള്ള പ്രജകൾ വേണം                                       ...

രാരിക്കോം രാരാരോ രേരിക്കോം രേരേരോ

                              രാരിക്കോം   രാരാരോ    രാരിക്കോം   രാരാരോ രേരിക്കോം രേരേരോ      രാരിക്കോം   രാരാരോ രേരിക്കോം രേരേരോ .....(2 )     (CORAS )    മഴപെയ്യുമ്പോഴ്   നമ്മുടെ കുഞ്ഞങ്ങളെങ്ങനെട്യേ    ഇടി വെട്ടുമ്പോഴ് നമ്മുടെ കുഞ്ഞങ്ങളെങ്ങനെട്യേ   (2 )    (MALE CORAS )    മഴപെയ്യുമ്പോഴ് നമ്മക്ക് പുട്ടില് ചുടാലോ    ഇടിവെട്ടുമ്പോഴ് നമ്മക്ക് പന്തേക്കേറാലോ   (2 )   (FEMALE CORUS )         മടമുറിഞ്ഞാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ         വെളമുടിഞ്ഞാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ (2 )                         മടമുറിഞ്ഞാല് നമ്മുടെ തറാമുടിയൂലേ  ...