ആലായാൽ തറവേണം
ആലായാൽ തറവേണം
ആലായാൽ തറവേണം അടുത്തൊരമ്പലം വേണം
ആലി ന്നു ചേർന്നൊരു
കുളവും വേണം
കുളിപ്പാനായ്
കുളം വേണം കുളത്തിൽ
ചെന്താമര വേണം
കുളിച്ചു ചെന്നാകാം പൂകാൻ ചന്ദനം വേണം
(ആലായാൽ .....)
പൂവായാൽ മണംവേണം പൂമാനായാൽ
ഗുണം വേണം
പൂമാനിനി മാർകളായാലടക്കം വേണം
നാടായാൽ നൃപൻ വേണം അരികെ
മന്ത്രി മാർ വേണം
നാടിന്നു ഗുണമുള്ള പ്രജകൾ വേണം
(
ആലായാൽ .....)
ദുഃഖ തിങ്കൽ രാമൻ നല്ലൂ
കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ
ലക്ഷ്മണൻ നല്ലൂ
പടയ്ക്കു ഭരതൻ നല്ലൂ പറവാൻ
പൈ ങ്കി ളി നല്ലൂ
പറക്കുന്ന
പക്ഷികളിൽ ഗരുഡൻ നല്ലൂ
(ആലായാൽ ......)
മങ്ങാട്ടച്ചനു
ന്യായം നല്ലൂ മംഗ ല്യത്തിനു
സ്വർ ണൈ നല്ലൂ
മാങ്ങാ തിരിപ്പാൻ നില വിളക്കുനല്ലൂ
പാല്ല്യത്തച്ഛനുപായംനല്ലൂ പാലിൽ
പഞ്ച സാര നല്ലൂ
പാരാതിരിപ്പാൻ
നില വിളക്കു നല്ലൂ
(ആലായാൽ ......)
Comments
Post a Comment