രാരിക്കോം രാരാരോ രേരിക്കോം രേരേരോ


             

                രാരിക്കോം  രാരാരോ


   രാരിക്കോം  രാരാരോ രേരിക്കോം രേരേരോ 
   രാരിക്കോം  രാരാരോ രേരിക്കോം രേരേരോ .....(2 )   (CORAS )

   മഴപെയ്യുമ്പോഴ്  നമ്മുടെ കുഞ്ഞങ്ങളെങ്ങനെട്യേ
   ഇടി വെട്ടുമ്പോഴ് നമ്മുടെ കുഞ്ഞങ്ങളെങ്ങനെട്യേ  (2 )   (MALE CORAS )
   മഴപെയ്യുമ്പോഴ് നമ്മക്ക് പുട്ടില് ചുടാലോ
   ഇടിവെട്ടുമ്പോഴ് നമ്മക്ക് പന്തേക്കേറാലോ  (2 )  (FEMALE CORUS )
       മടമുറിഞ്ഞാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ
       വെളമുടിഞ്ഞാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ (2 )
                      മടമുറിഞ്ഞാല് നമ്മുടെ തറാമുടിയൂലേ
       വെളമുടിഞ്ഞാല് നമ്മുടെ കുടി മുടിയൂലെ (2 )
                                                                               (രാരിക്കോം  രാരാരോ...)
   മലവെള്ളം വന്നാ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ
   ചെറവെള്ളം വന്നാ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ (2 )
          മലവെള്ളം വന്നാ നമ്മള്  മറുമലകേറും
   ചെറവെള്ളം വന്നാ നമ്മള്  ചെറമുകളേറും (2 )
                                                                            (രാരിക്കോം  രാരാരോ...)
       പടിയടച്ചാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ
       കുടിയൊഴിച്ചാല് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെട്യേ (2 )
       പടിയടച്ചാല് നമ്മള് പടനയിക്കൂലേ
       കുടിയൊഴിച്ചാല് നമ്മള് തുടിയെടുക്കൂലേ (2 )
                                                                           (രാരിക്കോം  രാരാരോ...)

Comments

Popular posts from this blog

പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ

അപ്പരുന്തിപ്പരുന്തു പരുന്തു

ഇന്തക്കത്തെ വയലില് എല്ലില്ലാലോ