ആലത്തൂരാങ്ങാടീലേങ്ങള്
ആലത്തൂരാങ്ങാടീലേങ്ങള്…
ആലത്തൂരാങ്ങാടീലേങ്ങള് പോയീവരുംപോ
ആകാശം തൊട്ടുതലോടുന്നോരാൽമരം
കണ്ടൂന്ന് ....
ആലിപ്പഴം പൂത്തുനിറഞ്ഞത് കണ്ണാലെ കണ്ടെന്ന്
(ആലത്തൂ.......)
ആലിൻറ്റെ കൊമ്പത്തുകണ്ടൊരു മാവിൻമേ ചക്കാ ....
നുണയല്ലാ ചങ്ങാതീ ഏൻപോയികണ്ടെന്ന് ....(2 )
(ആലത്തൂ.......)
ആറാട്ടുപൂരം കണ്ടുമടങ്ങിവരുമ്പോ
കുയ്യാനാകുത്തീറ്റഞ്ചാറാളുമരിച്ചൂന്ന്
ആനേത്തളയ്ക്കാനാവാതാകേവലഞ്ഞൂന്ന്
(ആലത്തൂ.......)
ആറാനക്കൂട്ടംകൂട്ടം കുളിക്കാനിറങ്ങിയേ
മുട്ടോളം വെള്ളത്തില് മുങ്ങിമരിച്ചെന്ന്
നൊണയല്ലാ ചങ്ങാതീ ഏൻപോയിക്കണ്ടൂന്ന്
(ആലത്തൂ.......)
കള്ളൊക്കെ മോന്തീട്ടു കളവുപാടണോന്നേ
കണ്ടതിൽ വീഴാതെ നടവേഗം
ക്ടാത്താ (2 )(GROOPP )
നൊണയല്ലാ ചങ്ങാതീ ഏൻപോയിക്കണ്ടെന്ന് ..
മാടത്തിലുള്ള എൻറ്റെ ക്ടാത്തിയാണേ സത്യം
(2 )
(ആലത്തൂ......GROOPP
4 .)
Comments
Post a Comment