പൊന്നുരുളിമേലെ -Nadan pattu-Malayalam



               പൊന്നുരുളിമേലെ

ഒലേലം  താലാലേ ഒലേലം  താലാലേ  (2 )
ഓ ...............ഓ .....................ഓ.........................
പൊന്നുരുളിമേലെ  പൊന്തി വന്നേ
പുഞ്ചപ്പാടം നീളെ  വെയിലും വന്നേ
കെട്ടുതാലിമെല്ലേ  നെഞ്ചിൽ മിന്നീ
കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ
കണ്ടത്തിലിറക്കിയ കന്നുകെട്ടി
കണ്ടത്തു കലപ്പയിൽ മണ്ണിളക്കി
ചാലിട്ടു നേര ത്തെളിനീർ  വന്നേ     (പൊന്നുരുളി......)

ഊലാലാലാലേ  താലാലാപൂലാ
ഊലാലാലാലേ  താലാലാപൂലേ

പുന്നെല്ലു കൊയ്യണ കാലം വന്നേ
ഈണത്തിൽ കുമ്പിട്ടു താളറിഞ്ഞേ
കറ്റയേറ്റിപ്പോയി കളത്തിൽ വച്ചേ
കരിയോലവീശി മെതിക്കുന്നുണ്ടേ
പറവെച്ചളന്നിട്ടു വട്ടീലാക്കി
കറയറ്റ സ്നേഹം ചിരിയാക്കീട്ട്
സന്തോഷം നെഞ്ചേറ്റി പോകും പെണ്ണ്
                                                              (പൊന്നുരുളി......)
കന്നിയാളർക്കിന്നും സ്വന്തക്കാരൻ
പഴമക്കാർക്കെന്തിനും തോഴൻതന്നെ
തൊട്ടുരുമ്മിയെല്ലോരും കൂടെക്കൂടും
കുത്തിവാക്കുപോലും തട്ടിവിടില്ല
നന്മനിറഞ്ഞുള്ള കുട്ടിത്തേവർ
അല്ലലിൽ നോവുന്നൊരാട്ടിടയൻ
നാടിൻടെ സ്വത്താണ് തങ്കക്കുടമാണ്
                                                           (പൊന്നുരുളി......)
തണ്ടൻ തറ വെള  കാവേറുന്ന
രണ്ടാം നേരം തൊഴിലും പെരുക്കുന്നുണ്ട്
കണ്ടാമാമൻ കുഞ്ഞികളെ തോളിലേറ്റി
തണ്ടും മുണ്ടും താളം മുട്ടി കളികളിച്ചേ
പട്ടുടുത്തു തുള്ളിവന്ന കോമരവും
പയ്യപന്തൽ പോലമുത്തു ചുറ്റിവന്നേ 
നാട്ടാർക്കീ മേള സന്തോഷമഴയായ്
                                                         (പൊന്നുരുളി......)

Comments

Popular posts from this blog

പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ

അപ്പരുന്തിപ്പരുന്തു പരുന്തു

ഇന്തക്കത്തെ വയലില് എല്ലില്ലാലോ