വന്നുദിച്ചേ ……….


          വന്നുദിച്ചേ ……….

      ആധിപിറന്ന മുത്തപ്പന്മാരേ ....
      കൂലം പിറന്ന മുത്തിമാരേ ....
      നിങ്ങക്കറിവുമില്ലേ ...തിരിവുമില്ലേ ...(2 )
      നാലുകോടി  നാല്പത്തിരണ്ടീശ്വരൻമാര്
      തുണയായ് തന്നിരിക്കണം (2 )
      ൻറ്റപ്പനപ്പൂപ്പന്മാരെ
      കാട്ടിലെ തണ്ടാൻറ്റെ കള്ള്
      കൈക്കൊത്ത കർമ്മം ....
      അറിവില്ല തിരിവില്ല പൈതങ്ങളെ
      ൻറ്റപ്പനപ്പൂപ്പൻമാരെ
      ഞങ്ങളെ കർമ്മം കൈപ്പറ്റണോട്ടോ (2 )
      എൻറ്റ പ്പനപ്പൂപ്പന്മാരെ

      വന്നുദിച്ചേ നിന്നുദിച്ചേ
      ആദിത്യൻ ഭഗവാനും (തെയ്തക.....)
      ഇന്നെന്താ ഭഗവാനും
      വന്നുദിക്കാനിത്ര താമസിച്ചേ    ( 1- st slow  )
                                                                                        ( 2 -nd speed )
                                                                                        ( Coruss )
      മയിലുകേറാ  മാമലയിൽ
      മയിലാട്ടം കണ്ടു താമസിച്ചേ   (2 )    (വന്നുദിച്ചേ ...)
      കാലകേറാ പൊന്മലയിൽ
      കാളകളി കണ്ടു താമസിച്ചേ     (2 )     (വന്നുദിച്ചേ ...)
      ആടുകേറാ മാമലയിൽ
      ആടുകളികണ്ടു താമസിച്ചേ     (2 )    (വന്നുദിച്ചേ ...)
      കൊക്കുകേറാ പൊന്മലയിൽ
      കൊക്കുകളികണ്ടു താമസിച്ചേ     (2 )   (വന്നുദിച്ചേ ...)
      കുയിലുകൂവും മാമലയിൽ
      കുയിലാട്ടം കണ്ടു താമസിച്ചേ   (2 )   (വന്നുദിച്ചേ ...)
      കുതിരകേറാ പൊന്മലയിൽ
      കുതിരകളികണ്ടു താമസിച്ചേ   (2 )   (വന്നുദിച്ചേ ...)
      മാനുകേറാ മാമലയിൽ
      മാനാട്ടംകണ്ടു താമസിച്ചേ    (2 )   (വന്നുദിച്ചേ ...)
      പാമ്പുകേറാ മാമലയിൽ
      പാമ്പുകളികണ്ടു താമസിച്ചേ   (2 )   (വന്നുദിച്ചേ ...)
      ആനകേറാ മാമലയിൽ
      ആനകളികണ്ടു താമസിച്ചേ    (2 )   (വന്നുദിച്ചേ ...)





Comments

Popular posts from this blog

പാട്ടും പരുന്തക്കെട്ടും ഞാൻപണ്ടേ മറന്നേ

അപ്പരുന്തിപ്പരുന്തു പരുന്തു

ഇന്തക്കത്തെ വയലില് എല്ലില്ലാലോ