Posts

Showing posts from June, 2019

പൊന്നുരുളിമേലെ -Nadan pattu-Malayalam

               പൊന്നുരുളിമേലെ ഒലേലം  താലാലേ ഒലേലം  താലാലേ  (2 ) ഓ ...............ഓ .....................ഓ......................... പൊന്നുരുളിമേലെ  പൊന്തി വന്നേ പുഞ്ചപ്പാടം നീളെ  വെയിലും വന്നേ കെട്ടുതാലിമെല്ലേ  നെഞ്ചിൽ മിന്നീ കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ കണ്ടത്തിലിറക്കിയ കന്നുകെട്ടി കണ്ടത്തു കലപ്പയിൽ മണ്ണിളക്കി ചാലിട്ടു നേര ത്തെളിനീർ  വന്നേ     (പൊന്നുരുളി......) ഊലാലാലാലേ  താലാലാപൂലാ ഊലാലാലാലേ  താലാലാപൂലേ പുന്നെല്ലു കൊയ്യണ കാലം വന്നേ ഈണത്തിൽ കുമ്പിട്ടു താളറിഞ്ഞേ കറ്റയേറ്റിപ്പോയി കളത്തിൽ വച്ചേ കരിയോലവീശി മെതിക്കുന്നുണ്ടേ പറവെച്ചളന്നിട്ടു വട്ടീലാക്കി കറയറ്റ സ്നേഹം ചിരിയാക്കീട്ട് സന്തോഷം നെഞ്ചേറ്റി പോകും പെണ്ണ്                                                               (പൊന്നുരുളി......) കന്നിയാളർക്കിന്നും സ്...